thecreativespace

മാതൃഭൂമി

By സുലേഖ കുറുപ്പ്

പാരിനേകഭാരതം പവിത്രയായ ഭാരതം

പാരതന്ത്ര്യമേല്ക്കിലും  സുശാന്തിവെന്ന ഭാരതം

സാമവേദഗാഥകൾ ഉരുവിടുന്ന കാറ്റിലായ്

ഗീതചൊല്ലി നിൽക്കുമേതു

പുൽത്തുരുമ്പുമീവനി.

രാമനും ശ്രീ കൃഷ്ണനും ജിനനും ബുദ്ധനും ഇവി_

ടായിവന്നു ജന്മമേറ്റു

ഭാരതാംബ തൻ സുതർ.

സത്യവും ധർമ്മവുമഹിംസയുമീമണ്ണിലായ്

നിത്യ പുഷ്പമായ് വിടർത്തി ഗാന്ധിയെന്ന

സൗരഭ്യം.

അച്ചുവടുതാൻപിടിച്ചു ഐക്യബന്ധരായിവർ

ഉച്ചസൂര്യനായിടുന്നു

യർച്ചതന്നിലത്ഭുതം

ഭിന്നരല്ല ഭാഷയിൽ മതങ്ങളിൽ ഹാ ജാതിയിൽ

പ്രേമമേറ്റി ഭാരതാംബ

യൊന്നുപോൽത്തലോടവേ

നീൾവിരിയിലാലസം കിടത്തിടുന്നിരുപത്തി_

യൊമ്പതും നെഞ്ചോടു ചേർത്തൊരേഴുമാത്മപുത്രരെ.

 

ജീവനും കൊടുത്തിടുന്നുനാടിനായ് ജവാന്മാരും

ജീവിതം ഉഴിഞ്ഞിടുന്നു നാടിനായ് കൃഷിക്കാരും

ശാസ്ത്രമൊത്തു മുന്നിലേയ്ക്ക് പോയിടുന്നു ഭാരതം

ശക്തരായ സാരഥികൾ അംബയെ നയിക്കവേ ജയ് ജവാൻ ജയ് കിസാൻ

പാടിയാടി നീങ്ങവേ  

ഭാരതാംബ മന്നിതിൽ പ്രകാശമായ് പ്രശാന്തിയായ്.

------------------------------------------------------------------------------------------------

 

സുലേഖ കുറുപ്പ്:

കവയിത്രി . [അച്ഛൻ ശ്രീ. ബാലകൃഷ്ണപിളള (ശ്രീ ശൂരനാട് പി.എന്‍. കുഞ്ഞന്‍ പിള്ളയുടെ ഇളയ സഹോദരന്‍); അമ്മ തങ്കമ്മ]. യു. എ. ഇയില്‍ റാസ് അല്‍ ഖൈമയിലെ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപികയായിരുന്നു. 

ഉത്രാടം,നെടുങ്കാട്.

കരമന പി.ഒ. 695 002.

മൊബൈൽ 9633023234.

 

Recent Posts
Nowhere to Go
In the Rhythm of His Days -- Remembering…
മാതൃഭൂമി
AND.... THE OSCAR GOES TO YOU...
അതിരുകൾ
The Yakshi
In Search of a Beloved Pearl
Tiger Mother
ഓറഞ്ചു വാങ്ങിക്കാൻ…
PENCIL & INK
The River
Abnegation
Ode to the Self
Beyond the Seven Seas…
Insight
Shadows
അവസാനത്തെ പെൺകുട്ടി
പിച്ചാത്തി
HISTORY MIRACULOUS...
രാഗാന്വേഷി...
CONFESSION
Breaking Dust
Looking into my Shadow
Sacred Pain
The Veiled Rebecca
ഉത്തിഷ്ഠ പുരുഷി!,…
The Will of a Revolutionary
പ്രണയത്തിന്‍റെ…
On Creativity
അനുഭൂതികളുടെ താളങ്ങളും…
മറവി
Two Chennai Poems

View More >>